ചെർപ്പുളശ്ശേരി. . ഏറ്റവും അധികം അതിഥി തൊഴിലാളികൾ ഉള്ള മേഖലയാണ് ചെർപ്പുളശ്ശേരി. ഒരു മുറിയിൽ പത്തും പന്ത്രണ്ടും പേരാണ് പലയിടത്തും താമസിക്കുന്നത്. കോഴിഫാമുകളിൽ ജോലി ചെയ്യുന്നവരാകട്ടെ കോഴിഫാമിൽ തന്നെയാണ് താമസം. അന്യസംസ്ഥാന തൊഴിലാളികൾ ആയതുകൊണ്ട് യാതൊരു പരിഗണനയും ഇവർക്ക് നൽകുന്നില്ല എന്നതാണ് വാസ്തവം.
ഇന്ന് വെള്ളിനേഴിയിൽ മരണമടഞ്ഞ ഷാമിലിയും ഒന്നര വയസ്സുള്ള കുഞ്ഞും ദാരുണമായാണ് മരണമടഞ്ഞത്.
ഇടിഞ്ഞു പൊളിയാനായ വാട്ടർ ടാങ്ക് പൊട്ടിയതോടെ ഇവരുടെ ദേഹത്ത് വീഴുകയും തുടർന്ന് മരണം സംഭവിക്കുകയും ആയിരുന്നു. പല കുടുംബങ്ങളും ഇങ്ങനെ താമസിക്കുന്നത് അതീവ ദുർബലമായ കെട്ടിടങ്ങളുടെ നടുവിലാണ്. ചെറിയ വാടകയ്ക്ക് റൂമുകൾ കൊടുക്കുന്ന മുറി ഉടമകൾ ആകട്ടെ ഒരു മുറിയിൽ പത്തും 15 പേരെയാണ് താമസിപ്പിക്കുന്നത്. യാതൊരു ഗതിയും ഇല്ലാതെ ജോലി ചെയ്യേണ്ടി വരുന്ന അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയും മറ്റും കണ്ടാൽ വളരെ ദയനീയമാണ്. ഒരു സംഭവം ഉണ്ടായിക്കഴിയുമ്പോൾ ഇതെല്ലാം നോക്കാൻ ഉദ്യോഗസ്ഥർ എത്തുമെങ്കിലും അതുകഴിഞ്ഞാൽ പിന്നെ ഇവരെ തിരിഞ്ഞു നോക്കാൻ ആളില്ല എന്നതാണ് പരമമായ സത്യം.
No Comment.