- ചെർപ്പുളശ്ശേരി. വെള്ളിനേഴി ഹൈസ്കൂളിന് സമീപം ജലസംഭരണി മറിഞ്ഞുവീണ് അമ്മയും കുഞ്ഞും മരിച്ചു. അന്യസംസ്ഥാന തൊഴിലാളികളിൽ പെട്ടവരാണ് മരിച്ചവർ. ബംഗാൾ സ്വദേശിനി ഷാമിലി 32 അവരുടെ ഒന്നര വയസ്സുള്ള മകൻ സ്വാമി രാം എന്നിവരാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ.. വെള്ളിനേഴിയിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം ഒരു പശു ഫാം നടത്തുന്ന സ്ഥലത്താണ് അപകടം ഉണ്ടായിരിക്കുന്നത്. ഈ പശുക്കൾക്ക് വെള്ളം കുടിക്കാൻ വേണ്ടി ഒരു ജലസംഭരണി ഉണ്ടാക്കുകയും അത് ഇഷ്ടിക കൊണ്ട് കെട്ടി അതിനു മുകളിലാണ് വെച്ചിരുന്നത്. ഈ ഇഷ്ടികയുടെ കാലപ്പഴക്കം ആയിരിക്കാം ജലസംഭരണി തകർന്നുവീഴാൻ കാരണമായതെന്നാണ് ആളുകൾ പറയുന്നത്. ചെർപ്പുളശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇതര സംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.
No Comment.