ചെർപ്പുളശ്ശേരി : കേരള സമാജം സൂറത്തിന്റെ നേതൃത്വത്തിൽ (കേരള, പാലക്കാട്) അടക്ക്പുത്തൂർ സംസ്കൃതിയുടെ സഹകരണത്തോടെ പൊൻകണി 2024 പദ്ധതിക്ക് തുടക്കം കുറിച്ചു. ഗുജറാത്ത് സംസ്ഥാനത്തിൽ 2024ൽ 2024 കണിക്കൊന്ന തൈകൾ നടുന്നതിന്റെ ഉൽഘാടനം സൂറത്ത് അടജനിലെ നോവാ അപേക്സിൽ സാമൂഹിക പ്രവർത്തകനായ രൂപേഷ് ജെറിവലയു കേരള സമാജം വൈസ്പ്രസിഡന്റ് പ്രഭാത് കടവിലും ചേർന്ന് കണിക്കൊന്ന തൈ നട്ട് നിർവഹിച്ചു. സംസ്കൃതിയുടെ ഗുജറാത്ത് സംസ്ഥാന ചീഫ് കോർഡിനേറ്ററായ മധുസൂദനൻ മാനടിയാരുടെ അധ്യാനക്ഷതയിൽ നടന്ന ചടങ്ങിൽ കേരള സമാജം സൂറത്തിന്റ ട്രഷറർ വാസുദേവൻ ഒടയേണ്ടത്ത്, ജോയിന്റ് സെക്രട്ടറി സജിമോൻ ടി ടി, ജോജി എബ്രഹാം, രതീഷ് കെ ടി, രതീഷ് വടകേത്തിൽ, മറ്റ് സമാജം പ്രവർത്തകർ, സംസ്കൃതിയുടെ മുഖ്യപ്രവർത്തകൻ രാജേഷ് അടക്കപുത്തൂർ മുഖ്യഅഥിതി ആയിരുന്നു . 2024 ഡിസംബറോട്ടെ ഖട്ടം ഖടമായി സൂറത്തിലെ കേരള സമാജം സൂറത്ത്തിനോടൊപ്പം മറ്റ് സന്നദ്ധ സഘട്ടനാകളുടെ സഹകരണത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് വിഭാവനം ചെയ്തിട്ടുള്ളത്.
No Comment.