ചെർപ്പുളശ്ശേരി. നെല്ലായയിലെ വീട്ടമ്മയെ സാമ്പത്തിക വാഗ്ദാനം നൽകി സ്വർണ്ണം പറ്റിച്ചെടുത്ത കേസിലെ പ്രതിയെ പോലീസ് പിടികൂടി.തിരുമിറ്റക്കോട് തെക്കുംകര വീട്ടിൽ റഫീക്കിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തനിക്ക് സിദ്ധി ഉണ്ടെന്നു പറഞ്ഞു സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവതിയിൽ നിന്നും 8 പവനോളം വരുന്ന സ്വർണമാണ് ഇയാൾ കൈക്കലാക്കിയത്. വീട്ടിൽ സ്വർണ്ണ നിധി ഉണ്ടെന്നു പറഞ്ഞായിരുന്നു കബളിപ്പിക്കൽ നടത്തിയതെന്ന് ചെർപ്പുളശ്ശേരി പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
No Comment.