- ചെർപ്പുളശ്ശേരി. അന്തരിച്ച കഥകളി നടൻ കോട്ടയ്ക്കൽ ശിവരാമന്റെ പേരിലുള്ള ഓർമ്മ പുരസ്കാരം ആർ എൽ വി രാധാകൃഷ്ണന് സമർപ്പിക്കും. ഈ മാസം 19 നടക്കുന്ന ചടങ്ങിൽ വച്ചാണ് പുരസ്കാരം നൽകുക. കോട്ടക്കൽ ശിവരാമന്റെ കുടുംബാംഗങ്ങളും, കുഞ്ചു നായർ ട്രസ്റ്റും ചേർന്നാണ് പുരസ്കാരം നൽകുന്നത്
19ന് വൈകിട്ട് 5 മണിക്ക് കാറൽമണ്ണ കുഞ്ചു നായർ ട്രസ്റ്റ് ഹാളിൽ ചെർപ്പുളശ്ശേരി നഗരസഭ ചെയർമാൻ പി രാമചന്ദ്രന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങ് പീ ഗീത ഉദ്ഘാടനം ചെയ്യും. ഡോക്ടർ ടി എസ് മാധവൻകുട്ടി ആർ എൽ വി രാധാകൃഷ്ണന് പുരസ്കാര സമർപ്പണം നടത്തും. തുടർന്ന് നളചരിതം രണ്ടാം ദിവസം കഥകളി അരങ്ങേറും.
No Comment.