anugrahavision.com

Onboard 1625379060760 Anu

അഭിഭാഷക ധനസഹായ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു

നീതിന്യായ രംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) മതിയായ പ്രാധിനിത്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന  അഭിഭാഷക  ധനസഹായ പദ്ധതിക്ക് (2024- 25)  അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ സംസ്ഥാനത്തെ ഒബിസി വിഭാഗത്തിൽപ്പെട്ടവരും ഒരു ലക്ഷം രൂപ വാർഷിക വരുമാനം ഉള്ളവരും കേരള ബാർ കൗൺസിലിൽ 2021 ജൂലൈ 1 നും 2024 ജൂൺ 30 നും ഇടയിൽ എൻറോൾ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായിരിക്കണം. അപേക്ഷകർ ഇ ഗ്രാന്റ്സ് 3.0 എന്ന സ്കോളർഷിപ്പ് പോർട്ടൽ  മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 31. വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.egtrantz.kerala.gov.in,www.bcdd.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുമായി ബന്ധപ്പെടാം. ഫോൺ എറണാകുളം മേഖലാ ഓഫീസ് -0484-2983130.

date

05-07-2024

Spread the News
0 Comments

No Comment.