anugrahavision.com

Onboard 1625379060760 Anu

എഫ് എം ജി ഇ പരീക്ഷ: ചോദ്യപേപ്പർ ലഭിച്ചതായി തെളിവില്ല; അന്വേഷണം ഊർജിതം*

ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരങ്ങളും പണം നൽകി വാങ്ങാമെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരെയുള്ള തിരുവനന്തപുരം സിറ്റി പോലീസിന്റെ അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കി.

സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ ചോദ്യപേപ്പറും ഉത്തരങ്ങളും ആർക്കെങ്കിലും കിട്ടിയതായി ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാനും പണം കൈമാറാതിരിക്കാനുമുള്ള ജാഗ്രത പരീക്ഷാർത്ഥികൾ പുലർത്തണമെന്ന് കേരള പോലീസ് അഭ്യർഥിച്ചു.

പരീക്ഷാസംവിധാനങ്ങൾ തകിടം മറിക്കാനുള്ള ഏതൊരു ശ്രമവും കുറ്റകരമാണ്. അതിനു ശ്രമിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. എല്ലാത്തരം സാമൂഹ്യ മാധ്യമങ്ങളും 24 മണിക്കൂറും പോലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

Spread the News
0 Comments

No Comment.