നെല്ലായ:. നെല്ലായ പഞ്ചായത്തിലെ പ്രമുഖ തറവാടുകളായ ആന്ത്രംകുന്നത്ത് – പറമ്പത്ത് കുടുംബാംഗങ്ങൾ ഒരുമിക്കുന്ന സംഗമം ജൂലൈ 26 ഞായറാഴ്ച നടക്കും. രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണി വരെ ആന്ത്രംകുന്നത്ത് തറവാട്ടു വീട്ടിൽ വെച്ചാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
നെല്ലായ പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപകനും ഗ്രന്ഥശാലാ പ്രവർത്തകനും പ്രമുഖ സാമൂഹിക-രാഷ്ട്രീയ നേതാവുമായിരുന്ന എ. ബാലൻ മാസ്റ്ററുടെ ജന്മഗൃഹമാണ് ആന്ത്രംകുന്നത്ത് തറവാട്.
നൂറുകണക്കിന് കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന സംഗമത്തിൽ , ആദരിക്കൽ, അനുമോദനങ്ങൾ എന്നിവ നടക്കും. കൂടാതെ, ഇരു തറവാടുകളുടെയും ചരിത്രം വ്യക്തമാക്കുന്ന ‘തായ്‌വേരുകൾ’ എന്ന കുടുംബ ചരിത്ര പുസ്തകത്തിന്റെ കരട് രേഖയുടെ പ്രകാശനവും ചടങ്ങിൽ വെച്ച് നിർവ്വഹിക്കും.
പ്രധാന പരിപാടികൾ:
* കുടുംബ ചരിത്ര പുസ്തക കരട് പ്രകാശനം
* ആദരിക്കലും അനുമോദനവും
* സാംസ്കാരിക പരിപാടികളും ചർച്ചകളും
സംഘാടകരായ ആന്ത്രംകുന്നത്ത് ഉണ്ണികൃഷ്ണൻ നായർ, പറമ്പത്ത് രാമൻകുട്ടി നായർ, ഐ. ഷാജു, എ. വേണുഗോപാലൻ, ജയകുമാർ ഉല്ലാസ്, ഡോ. കെ. അജിത് എന്നിവരാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.