അങ്ങാടിപ്പുറം :അങ്ങാടിപ്പുറം ടൗണിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായി ട്രാഫിക്ക് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പെരിന്തൽമണ്ണ ട്രാഫിക് യൂണിറ്റ് എസ്ഐക്ക് നിർദ്ദേശങ്ങൾ അടങ്ങിയ നിവേദനംസമർപ്പിച്ചു
* അങ്ങാടിപ്പുറം ടൗണിൽ കോഴിക്കോട്, മലപ്പുറം, മഞ്ചേരി ബസുകൾ ടൗണിലെ ബസ് ബേ യുടെ അടുത്ത് മാത്രം നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുക.
* * ടൗണിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള റോഡിന്റെ നടുവിലുള്ള ബാരിക്കേടുകൾ കെ വി ആർ വരെ നീട്ടുക.
* * റോങ്ങ് സൈഡിൽ വരുന്ന വാഹനങ്ങളെ പ്രത്യേകിച്ച് പാലക്കാട് ബസ്സുകളെ നിയന്ത്രിക്കുക
* * കെ വി ആർ മുതൽ അമ്പലപ്പടി വരെയുള്ള ഭാഗങ്ങളിലെ വാഹന പാർക്കിംഗ് നിരോധിക്കുക
* * വളാഞ്ചേരി റോട്ടിൽ നിർത്തുന്ന ബസ്സുകൾ കുറച്ചു മുന്നോട്ടു നിർത്താനുള്ള സംവിധാനംചെയ്യുക.
* ട്രാഫിക്ക് നിയന്ത്രിക്കാൻ
കൂടുതൽ പോലീസ് ഉദ്യോഗസ്ഥന്മാരെ അങ്ങാടിപ്പുറത്ത് നിയമിക്കുക.
തുടങ്ങിയ നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമർപ്പിച്ചു. പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് സൈതാലിവലമ്പൂർ, സെക്രട്ടറി ശിഹാബ് മാസ്റ്റർ, ഇക്ബാൽ. കെ. വി, പാർട്ടി പെരിന്തൽമണ്ണ മുൻസിപ്പൽ ട്രഷറർ പിടി അബൂബക്കർ, നൗഷാദ് അരിപ്ര,ഷാനവാസ് അങ്ങാടിപ്പുറം, തുടങ്ങിയവരാണ് പെരിന്തൽമണ്ണ ട്രാഫിക് യൂണിറ്റ് എസ്ഐയെ സന്ദർശിച്ച് നിർദ്ദേശങ്ങൾ സമർപ്പിച്ചത്.
No Comment.