anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മത്സര ചിത്രങ്ങൾ ജൂലൈ 31നു മുൻപ് സമർപ്പിക്കണം

പാലക്കാട്.    ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ 2026 ലെ പതിനാറാമത് അന്താരാഷ്ട്ര ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിലേയ്ക്കു മത്സരചിത്രങ്ങൾ ജൂലൈ 31നു മുൻപ് സമർപ്പിക്കണം

അഞ്ചുമിനിറ്റിൽ താഴെ ദൈർഘ്യമുള്ള ഹാഫ് (HALF) വിഭാഗത്തിലും ഒരു മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ‘മൈന്യൂട്’ (MINUTE) വിഭാഗത്തിലും മത്സരചിത്രങ്ങൾ സമർപ്പിക്കാം.
HALF വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു ഗോൾഡൻ സ്ക്രീൻ പുരസ്കാരം ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപകൽപന ചെയ്ത ശിൽപവും, അൻപതിനായിരം രൂപയും, സാക്ഷ്യപത്രവും അടങ്ങുന്നതാണ് ഗോൾഡൻ സ്ക്രീൻ അവാർഡ്. കൂടാതെ അഞ്ചു പേർക്ക് അയ്യായിരം രൂപയും സാക്ഷ്യപത്രവും അടങ്ങുന്ന റണ്ണർ അപ്പ് അവാർഡുകളും ഇതേ വിഭാഗത്തിൽ സമ്മാനിക്കും.
മൈന്യൂട്ട് (MINUTE) വിഭാഗത്തിൽ ഒന്നാം സമ്മാനം നേടുന്ന ചിത്രത്തിനു സിൽവർ സ്ക്രീൻ അവാർഡ് ലഭിക്കും. പ്രസിദ്ധ ശില്പി കെ. ആർ. രാജൻ രൂപ കൽപന ചെയ്ത ശിൽപവും, പതിനായിരം രൂപയും , സാക്ഷ്യപത്രവും അടങ്ങുന്നതാണ് സിൽവർ സ്ക്രീൻ അവാർഡ്.
പ്രാഥമിക തെരഞ്ഞെടുപ്പുസമിതി മേളയിലേക്കു തിരഞ്ഞെടുക്കുന്ന ചിത്രങ്ങളുടെ വിവരങ്ങൾ ഓഗസ്റ്റ് പത്തിനു പ്രസിദ്ധീകരിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന ചിത്രങ്ങൾ പാലക്കാടുവച്ച് സെപ്തംബര് 12 , 13 തിയ്യതികളിലായി പ്രദർശിപ്പിക്കുകയും സെപ്തംബർ 13 നു നടക്കുന്ന സമാപനയോഗത്തിൽ സമ്മാന വിതരണം നടത്തുകയും ചെയ്യും.
ഓരോ ചിത്രവും പ്രദർശിപ്പിച്ചശേഷം കാണികളെയും ചലച്ചിത്രപ്രവർത്തകരെയും ഉൾപ്പെടുത്തി നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഈ മേളയുടെ പ്രത്യേകതയാണ്.
പതിവുപോലെ ചലച്ചിത്ര പ്രതിഭകൾ ഉൾപ്പെടുന്ന മൂന്നുപേരടങ്ങുന്ന ജൂറിയാണ് ഈ ചിത്രങ്ങളെ വിലയിരുത്തി അവാർഡുകൾ തീരുമാനിക്കുക.
www.insightthecreativegroup.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ വഴി ചിത്രങ്ങൾ സമർപ്പിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 9446000373 / 9496094153 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

കെ. വി. വിൻസെന്റ്
ഫെസ്റ്റിവൽ ഡയറക്ടർ

Spread the News

Leave a Comment