anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

മിൽമ ക്ഷീര സംഘം സെക്രട്ടറിമാരുടെ യോഗം

കൊച്ചി : മിൽമ എറണാകുളം മേഖല യൂണിയനു കീഴിൽ വരുന്ന എറണാകുളം ജില്ലയിലെ ക്ഷീര സംഘം സെക്രട്ടറിമാരുടെ യോഗം അങ്കമാലി സി.എസ്.എ ഓഡിറ്റോറിയത്തിൽ ചേർന്നു. എറണാകുളം മേഖല യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള ഉദ്ഘാടനം ചെയ്തു .  മുൻ ചെയർമാൻ ജോൺ തെരുവത്ത് ,ബോർഡ് അംഗങ്ങളായ നജീബ് പി .എസ്,സിനു ജോർജ് ,   മാർട്ടിൻ കെ.സി, എം.ഡി വിൽസൺ ജെ പുറവക്കാട്ട് , പി ആൻറ് ഐ മാനേജർ പി . എ ബോബി , മാർക്കറ്റിംഗ് മേധാവി അസ്ലം ഒ.എ ,ഓഡിറ്റ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ സുവിൻ കമ്മത്ത് , ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഷഫീന , ക്വാളിറ്റി കൺട്രോൾ  ഓഫീസർ  രമൃ , പി ആൻറ് ഐ  ഹെഡ് അശ്വതി വിശ്വനാഥ് എന്നിവർ സംസാരിച്ചു . ബോർഡ്‌ അംഗങ്ങളായ താര ഉണ്ണികൃഷ്ണൻ ,സോണി ഈറ്റക്കൻ, കെ.കെ ജോൺസൺ ,പോൾ മാത്യു, സത്യൻ ടി എൻ,എൻ ആർ രാധാകൃഷ്ണൻ,ജെ ജോയ്മോൻ, അജേഷ് മോഹനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു
Spread the News

Leave a Comment