anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ശബരിമലയിൽ ദേവപ്രശ്നത്തിൽ പറഞ്ഞിട്ടുള്ള പരിഹാരക്രിയകൾ നടത്തും

തിരുവനന്തപുരം. 2018  ൽ ശബരിമലയിൽ നടത്തിയ ദേവപ്രശ്നത്തിൽ പറഞ്ഞിട്ടുള്ള 40 ഓളം പരിഹാരക്രിയകൾ ഉടനെ നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. ഇതിനായി വരുന്ന 5 ലക്ഷം രൂപ എക്സിക്യൂട്ടീവ് ഓഫീസർക്ക് കൈമാറും എന്നും പരിഹാരക്രിയകളിൽ ദേവസ്വം ബോർഡിലെ അംഗങ്ങളും ഉയർന്ന ജീവനക്കാരും പരമാവധി പങ്കെടുക്കുമെന്നും ജയകുമാർ അറിയിച്ചു. ഗുരുവായൂരിൽ പാൽപ്പായസം മാത്രമാണ് ഈ പരിഹാരക്രിയയുടെ ഭാഗമായി നടന്നത്. തന്ത്രിമാരും, അമ്പലപ്പുഴ ആലങ്ങാട് സംഘങ്ങളും എല്ലാം പരിഹാരക്രിയകൾ ചെയ്യേണ്ടതായിട്ടുണ്ടെന്നും ഈ പരിഹാര ക്രിയകൾ കഴിയുന്നതോടെ തെരുവിതാംകൂർ ദേവസ്വം ബോർഡിന് പുതിയൊരു ഉണർവ് കൈ വരുമെന്നും കെ ജയകുമാർ പറഞ്ഞു

Spread the News

Leave a Comment