anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രത്തിലെ ആനയൂട്ട് വീഡിയോയാക്കി മേൽശാന്തി

ആനമങ്ങാട്:. ആനമങ്ങാട് മഹാദേവ മംഗലം  വിഷ്ണു  ക്ഷേത്രത്തിലെ ആനയൂട്ടിനോട് അനുബന്ധിച്ച് അത്തിക്കോട് ക്ഷേത്രം മേൽശാന്തി  രതീഷ് ജാലമന തയ്യാറാക്കിയ മനോഹരമായ ദൃശ്യാവിഷ്കാരം (വീഡിയോ) ശ്രദ്ധേയമാകുന്നു. ചടങ്ങുകളുടെ പൂർണമായ ഭക്തിനിർഭരമായ അന്തരീക്ഷം ഒപ്പിയെടുത്ത വീഡിയോ രതീഷ് ജാലമന സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് പുറത്തുവിട്ടത്.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ആനയൂട്ടിന്റെ പവിത്രതയും മനോഹാരിതയും ഒട്ടും ചോർന്നുപോകാതെ ഭക്തജനങ്ങളിലേക്ക് എത്തിക്കാൻ ഈ ദൃശ്യാവിഷ്കാരത്തിന് സാധിച്ചിട്ടുണ്ട്.
ഭരണസമിതിയുടെ നന്ദിപ്രകാശനം
ആനയൂട്ട് മഹോത്സവം ഇത്രയും മനോഹരമായി ക്യാമറയിൽ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ ഏവരിലേക്കും എത്തിച്ചതിൽ അത്തിക്കോട് ക്ഷേത്രം മേൽശാന്തി  രതീഷ് ജാലമനയോടുള്ള പ്രത്യേക നന്ദിയും കടപ്പാടും ആനമങ്ങാട് മഹാദേവ മംഗലം ക്ഷേത്രം ഭരണസമിതി രേഖപ്പെടുത്തി.
ചടങ്ങിന് മാറ്റുകൂട്ടിയ ദൃശ്യാവിഷ്കാരം ഒരുക്കിയ മേൽശാന്തിയുടെ പങ്കാളിത്തം ഏറെ പ്രശംസനീയമാണെന്നും, ക്ഷേത്രത്തിനും ഭക്തജനങ്ങൾക്കും വേണ്ടി ചെയ്ത ഈ സൽപ്രവൃത്തിക്ക് മഹാ വിഷ്ണുവിന്റെ  അനുഗ്രഹം എപ്പോഴുമുണ്ടാകട്ടെയെന്നും ഭരണസമിതി ആശംസിച്ചു.

Spread the News

Leave a Comment