ചെർപ്പുളശ്ശേരി: നീറ്റ് പരീക്ഷാ ക്രമക്കേടുകളിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെക്കുക, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹിയിൽ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ അടക്കമുള്ള കോൺഗ്രസ്സ് നേതാക്കളെ പോലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് ചെർപ്പുളശ്ശേരിയിൽ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ചെർപ്പുളശ്ശേരി ടൗണിൽ നടന്ന പ്രതിഷേധ യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അക്ബർ അലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ഷബീർ നീരാണി സമരം ഉദ്ഘാടനം ചെയ്തു.
മണ്ഡലം വൈസ് പ്രസിഡന്റ് കെ. ഉണ്ണികൃഷ്ണൻ, മുനിസിപ്പൽ പാർലമെന്ററി പാർട്ടി ലീഡർ കെ.എം. ഇസഹാക്ക്, വി.ജി. ദീപേഷ്, പി. സുബീഷ്, എം. മനോജ് മാസ്റ്റർ, എം.എ. റഷീദ്, പി. പ്രഭാകരൻ, എം. ഗോവിന്ദൻകുട്ടി, മുഹമ്മദാലി കുറ്റിക്കോട്, ടി.എം. സലീം, വിനോദ് കളതൊടി, സുഭാഷ്, കെ.വി. ശ്രീകുമാർ, കെ. ഗണേഷ്, എ. രാമകൃഷ്ണൻ, ശിവരാമൻ, ഒ.കെ. ചന്ദ്രൻ, ഉണ്ണികൃഷ്ണൻ കരുമാനംകുറിശ്ശി, അനിൽകുമാർ, രാധാകൃഷ്ണൻ, സതീഷ് കെ., മണികണ്ഠൻ നിരപ്പറമ്പിൽ, ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.