പെരിന്തൽമണ്ണ. എസ്എഫ്ഐ എന്റെ ജീവശ്വാസമാണ്. ബോധ്യങ്ങളേയും രൂപപ്പെടുത്തിയ പ്രസ്ഥാനം. 1978 ൽ പെരിന്തൽമണ്ണ ഹൈസ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ ക്ലാസ് ലീഡർ സ്ഥാനത്തേക്ക് മത്സരിച്ചാണ് എന്റെ ഔപചാരികമായ തുടക്കം.
അടിയന്തിരാവസ്ഥക്കു ശേഷം അക്കാലത്തെ ക്രൂരമായ അനുഭവങ്ങളുടെ അന്തരീഷം ചുറ്റിലും പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്ന അവസ്ഥ. രാജന്റെയും മുസ്തഫയുടെയും ജീവത്യാഗം ഉള്ളുലച്ച കാലം. അങ്ങനെ ഞാനും എസ്എഫ്ഐ ആയി. നാലു പതിറ്റാണ്ടിനു ശേഷം എസ്എഫ്ഐ മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്യാൻ എസ്എഫ്ഐ നേതാക്കൾ എത്തിയപ്പോൾ ഓർമ്മകൾ ഇരമ്പുന്നു.പി ശ്രീരാമകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു.
No Comment.