anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓക്‌സിജനിലെ ഹാഫ്‌ലെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു, ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു

കോട്ടയം: ഓക്‌സിജന്‍ ദി ഡിജിറ്റല്‍ എക്‌സ്‌പേര്‍ട്ടിന്റെ കോട്ടയം നാഗമ്പടം ഷോറൂമില്‍ ഹാഫ്‌ലെ കമ്പനിയുടെ എക്‌സ്പീരിയന്‍സ് സ്റ്റുഡിയോ തുറന്നു. ഷെഫ് നളന്‍ ഷൈന്‍ ഉദ്ഘാടനം ചെയ്തു. ഓക്‌സിജന്‍ സിഇഒ ഷിജോ കെ.തോമസ്, ഹാഫ്‌ലെ അപ്ലൈയന്‍സസ് ആന്‍ഡ് ഇ-കൊമേഴ്‌സ് വൈസ് പ്രസിഡന്റ് ബാലകൃഷ്ണ പിള്ള, ഓക്‌സിജന്‍ പര്‍ച്ചേസ് ആന്‍ഡ് ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് പ്രവീണ്‍ പ്രകാശ്, ഓക്സിജന്‍ റീജണല്‍ ബിസിനസ് ഹെഡ് ഷാജഹാന്‍ സിറാജുദ്ദീന്‍, ഓക്‌സിജന്‍ കോര്‍പറേറ്റ് സെയില്‍സ് ഡിവിഷന്‍ ഹെഡ് ബോബി കുര്യാക്കോസ്, ഓക്‌സിജന്‍ മാര്‍ക്കറ്റിംഗ് ഹെഡ് കെ. അമല്‍ദേവ്, ട്രൈസോണ്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍മാരായ എം.കെ.അനൂപ്, പി.ഷിജു, അബ്ദുള്‍ ഗഫൂര്‍, ഹാഫ്‌ലെ അസിസ്റ്റന്റ് റീജണല്‍ മാനേജര്‍ എം.ബി. ജാബില്‍, ഹാഫ്‌ലെ സീനിയര്‍ ഏരിയ മാനേജര്‍ ബോണി ബാബു, ട്രൈസോണ്‍ മാര്‍ക്കറ്റിംഗ് സെയില്‍സ് ജനറല്‍ മാനേജര്‍ ഗിരീഷ് ബാബു, ഓക്‌സിജന്‍ സ്‌മോള്‍ അപ്ലൈയന്‍സസ് കാറ്റഗറി ഹെഡ് ആര്‍. ഹരികുമാര്‍, ഓക്സിജൻ കോട്ടയം സോണൽ മാനേജർ ഷിയാസ് അബ്‌ദുൾ കരീം, ഓക്സിജൻ കോട്ടയം നെഹ്‌റു സ്റ്റേഡിയം ബ്രാഞ്ച് മാനേജർ ലിബിൻ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാഫ്‌ലെ കമ്പനി ആദ്യമായാണ് ഒരു ഡിജിറ്റല്‍ ഷോപ്പില്‍ സ്റ്റുഡിയോ ഒരുക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ആധുനിക അടുക്കള ഉപകരണങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ കഴിയും. ആധുനിക അടുക്കള ഉപകരണങ്ങള്‍, ബില്‍റ്റ്-ഇന്‍ അപ്ലൈയന്‍സുകള്‍, സ്മാര്‍ട്ട് ഹോം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ വിപുലമായ ശ്രേണി സ്റ്റുഡിയോയില്‍ ഉപഭോക്താക്കള്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

Spread the News

Leave a Comment