കേരള സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ചെർപ്പുളശ്ശേരി പ്രസ്സ് ക്ലബ് കേരള പോലീസ് എന്നിവർ തമ്മിൽ ഏറ്റുമുട്ടുന്ന ഫുട്ബോൾ സൗഹൃദ മത്സരം നാളെ വൈകിട്ട് 6 30ന് മാരായമംഗലം ജില്ലാ പഞ്ചായത്ത് ടർഫിൽ നടക്കും. ഫുട്ബോൾ മത്സരത്തിന്റെ ഉദ്ഘാടനം ചെർപ്പുളശ്ശേരി എസ് എച്ച് ഒ പി കെ കവിരാജ് നിർവഹിക്കും. ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും. സൗജന്യമായി നടത്തുന്ന മത്സരം കാണുന്നതിനും ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിനും ഏവരും എത്തിച്ചേരണമെന്ന് പ്രസ് ക്ലബ് ഭാരവാഹികളും ചെർപ്പുളശ്ശേരി പോലീസും അറിയിച്ചു.