ചെർപ്പുളശ്ശേരി. മുൻ കെ എസ്ഇ ബി ജീവനക്കാരനും, സിനിമ സഹ സംവിധായകനും, സിപിഐഎം കാറൽമണ്ണ ബ്രാഞ്ച് അംഗവും ആയ വാസു കുലുക്കല്ലൂർ 71 പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് അന്തരിച്ചു.. കാറൽമണ്ണയുടെ രാഷ്ട്രീയ സാമൂഹിക ജീവിതത്തിൽ ഒട്ടേറെ പങ്കു വഹിച്ച വാസു കുലുക്കല്ലൂർ ഏതാനും നാളുകളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു മൃതദേഹം കാറൽമണ്ണയിൽ എത്തിക്കും.
കെഎസ്ഇബിയിൽ ജോലിയിൽ ഇരിക്കത്തന്നെ പ്രമുഖ സംവിധായകരുടെ കീഴിൽ സിനിമാ സഹ സംവിധായകനായി വാസു കുലുക്കല്ലൂർ ജോലി ചെയ്തിട്ടുണ്ട്.. ജോലിയിൽ നിന്നും വിരമിച്ച ശേഷം കാറൽ മണ്ണയിലെ സ്വകാര്യ കോളേജിൽ അധ്യാപകനായും ജോലി ചെയ്തു. സംസ്കൃതത്തിൽ ബിരുദാനന്തര ബിരുദം എടുത്ത വാസു കുലുക്കല്ലൂർ ചെർപ്പുളശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.