ശബരിമല.ശബരിമലയിലെ തന്ത്രിയായി രാജീവ് കണ്ഠരരുടെ മകൻ ബ്രഹ്മദത്തനും 30 ചുമതല ഏൽക്കും.ചെങ്ങന്നൂർ താഴമൺ കുടുംബത്തിലെ ഇളമുറക്കാരനാണ് ബ്രഹ്മദത്തൻ. രാജീവ് കണ്ഠരരുടെയും ബിന്ദുവിന്റെയും മകനായ ബ്രഹ്മദത്തൻ കർക്കിടക മാസ പൂജകൾ നടത്താനായി ശബരിമലയിൽ എത്തും.ശബരിമല തന്ത്രികളായി ചെങ്ങന്നൂർ താഴമൺ കുടുംബത്തിനാണ് അവകാശം. കണ്ഠരരു മോഹനരുടെ മകനായ മഹേശ്വരരും, ബ്രഹ്മദത്തനും ആയിരിക്കും ഇനി ഊഴപ്രകാരം ശബരിമലയിലെ പൂജാവിധികൾ നിയന്ത്രിക്കുന്നത്. യാതൊരു തരത്തിലുള്ള വിവാദങ്ങളിലും പെടാതെ തന്റെ സേവനം പൂർത്തിയാക്കിയ രാജീവ് തന്ത്രി മകനുവേണ്ടി മാറിക്കൊടുക്കുകയായിരുന്നു
No Comment.