കൊച്ചി. അമ്മ സംഘടനയെ ഹൈജാക്ക് ചെയ്തു കൊണ്ട് ചിലർ നടത്തിയ ശ്രമങ്ങൾ കോടതി ഇടപെട്ട് തടഞ്ഞ കാര്യം പരാമർശിച്ചു കൊണ്ടാണ് ശ്വേതാ മേനോൻ തന്റെ ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത്. ഓടിളക്കിയോ പിൻവാതിൽ നിയമനം നടത്തിയോ വന്നവരല്ല തങ്ങളെന്നും ജനാധിപത്യ രീതിയിൽ ജനറൽബോഡിയിൽ തെരഞ്ഞെടുക്കപ്പെട്ട വന്നവരാണ് തങ്ങൾ എന്നും ശ്വേത പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള മഹാനടന്മാർ തങ്ങളുടെ കൂടെ ആണെന്നും നിലപാടിൽ ഉറച്ച് പിന്മാറാതെ മുന്നോട്ടു നയിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടതെന്നും ഇവർ എന്നോട് പറഞ്ഞു അതനുസരിച്ചാണ് താൻ പ്രവർത്തിച്ചത്. അമ്മ സംഘടന ജനാധിപത്യരീതിയിൽ മത്സരം നടത്തുമ്പോൾ മത്സരിച്ച് ജയിച്ച് കമ്മറ്റിയിൽ എത്തണമെന്നും ശ്വേതാ കൂട്ടിച്ചേർത്തു.
