anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

‘ മോഹിത ” പള്ളിപ്പുറത്ത്.

സീനു സിദ്ധാർത്ഥ്, ശ്രദ്ധ ജോസഫ്,
ആദിൽ ഷാജഹാൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി,
തന്ത്ര, കഥാന്തരം എന്നീ ചിത്രങ്ങൾക്കു ശേഷം കെ ജെ ബോസ് കഥയെഴുതി സംവിധാനം
ചെയ്യുന്ന ” മോഹിത ” എന്ന ചിത്രത്തിൻ്റെ
ചിത്രീകരണം ചേർത്തല പള്ളിപ്പുറത്ത് ആരംഭിച്ചു.IMG 20260704 WA0135
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  വിനീത വി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചപ്പോൾ,അഞ്ചാം വാർഡ് മെമ്പർ  അഞ്ജു ആദ്യ ക്ലാപ്പടിച്ചു.
M2B2 മൂവി മേക്കഴ്സിന്റെ ബാനറിൽ ബാബുരാജ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ഡോക്ടർ സുനിൽ നെല്ലായി, എ എസ് ദിനേശ്,
ബാബുരാജ്, സിമി സജീവ്, അഖില,
രാജൻ സിത്താര, ശ്രീകുമാർ ഹരിപ്പാട്, വിജയ് പി, അരുൺ സോമസുന്ദരം, രഞ്ജിത്ത് കലാഭവൻ,
ഡെൻസി,അമൃത് പപ്പൻ തുടങ്ങിയവരും അഭിനയിക്കുന്നു.IMG 20260704 WA0136
ഉത്പൽ വി നായനാർ ഛായാഗ്രഹണം നിർവഹിക്കുന്നു.
എ എസ് ദിനേശ്,കെ ജെ ബോസ് എന്നിവർ ചേർന്ന് തിരക്കഥ, സംഭാഷണമെഴുതുന്നു.സുഭാഷ് ചേർത്തല എഴുതിയ വരികൾക്ക്
അനീഷ് ഇന്ദിര
വാസുദേവ് സംഗീതം പകരുന്നു.
എഡിറ്റർ-ജ്യോതിഷ് കുമാർ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-സിമി സജീവ്,ആർട്ട്-ടി ജി ഗോപി,മേക്കപ്പ്-മനോജ് അങ്കമാലി,
കോസ്റ്റ്യൂംസ്-ബുസി ബി ജോൺ,
കൊറിയോഗ്രാഫി- ഡോക്ടർ സുനിൽ നെല്ലായി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-നസീർ ധർമ്മജൻ,
പ്രൊഡക്ഷൻ കൺട്രോളർ-ജോസ് വരാപ്പുഴ,സ്റ്റിൽസ്-സജീവ് മണപ്പുറം,
ക്രിയേറ്റീവ് ഹെഡ്- സജിത മഠത്തിൽ,
പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്- ഷൈജു പി,
അസിസ്റ്റന്റ് ഡയറക്ടർ- ഷാലി അഞ്ജന,രാജി, രാജഗോപാൽ. ഡിസൈൻ-ആദിൽ,
പി ആർ ഒ-അഞ്ജു അഷറഫ്.

Spread the News

Leave a Comment