കൊച്ചി, ജൂലൈ 3, 2026: ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായ തനിഷ്‌ക് സംഘടിപ്പിക്കുന്ന പ്രത്യേക ‘ഹൈ വാല്യൂ നാച്ചുറല്‍ ഡയമണ്ട് എക്‌സിബിഷന്’ കൊച്ചിയില്‍ തുടക്കമായി. മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ ജൂലൈ 3 മുതല്‍ 5 വരെയാണ് മൂന്ന് ദിവസത്തെ ഈ പ്രദര്‍ശനം നടക്കുന്നത്. തനിഷ്‌കിന്റെ ഏറ്റവും മികച്ച നാച്ചുറല്‍ ഡയമണ്ട്, സോളിറ്റയര്‍ ശേഖരങ്ങളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അപൂര്‍വ ഡിസൈനുകളും മികച്ച കരവിരുതും ഒത്തുചേരുന്ന ആഭരണങ്ങള്‍ ഒരു കുടക്കീഴില്‍ നേരിട്ട് കണ്ടറിയാന്‍ വജ്രാഭരണ പ്രേമികള്‍ക്ക് ലഭിക്കുന്ന മികച്ചൊരു അവസരമാണിത്. ഉയര്‍ന്ന അഭിരുചിയും തനിമയും ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായി സ്റ്റേറ്റ്മെന്റ് നെക്ലേസുകള്‍, കമ്മലുകള്‍, മോതിരങ്ങള്‍, വളകള്‍, ബ്രേസ്ലെറ്റുകള്‍, മോഡേണ്‍ ഡയമണ്ട് സെറ്റുകള്‍, സോളിറ്റയര്‍ ആഭരണങ്ങള്‍ എന്നിവയുടെ വിപുലമായ ശേഖരമാണ് എക്‌സിബിഷനില്‍ ഒരുക്കിയിട്ടുള്ളത്.
തനിഷ്‌കിന്റെ വിഖ്യാത നാച്ചുറല്‍ ഡയമണ്ട് കളക്ഷനുകളായ സോള്‍സ് ഇന്‍ സിംഫണി, അണ്‍ബൗണ്ട്, എന്‍ചാന്റഡ് ട്രെയില്‍സ് എന്നിവ ഈ പ്രദര്‍ശനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
പ്രകൃതിദത്ത വജ്രങ്ങളെ വൈവിധ്യമാര്‍ന്ന വിലയേറിയ രത്‌നങ്ങളുമായി കോര്‍ത്തിണക്കിയ റേഡിയന്‍സ് ഇന്‍ റിഥം, ലെയേര്‍ഡ് ഗോള്‍ഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ശില്പഭംഗിയുള്ള ഏലാന്‍ കളക്ഷനുകളും ഇതിലുണ്ട്. ആധുനിക വനിതകളുടെ ബഹുമുഖ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഡിസൈനുകളാണ് അണ്‍ബൗണ്ടില്‍ ഉള്ളത്. എന്‍ചാന്റഡ് ട്രെയില്‍സ് ആകട്ടെ പ്രകൃതിയിലെ മനോഹര കാഴ്ചകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ആഭരണമാണ്.
വജ്രങ്ങള്‍ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സുതാര്യവും കൃത്യവുമായ വിവരങ്ങള്‍ നല്‍കുന്നതിനായി തനിഷ്‌ക് ഡയമണ്ട് എക്‌സ്‌പെര്‍ട്ടൈസ് സെന്റര്‍ (ഡി എക്‌സ് സി) എക്‌സിബിഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. അത്യാധുനിക ഡയമണ്ട് മൂല്യനിര്‍ണ്ണയ ടൂളുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഈ സെന്ററിലൂടെ, ഓരോ വജ്രത്തിന്റെയും ഗുണമേന്മയും സവിശേഷതകളും വിശ്വാസ്യതയും ഉപഭോക്താക്കള്‍ക്ക് സ്വയം മനസ്സിലാക്കാനും പൂര്‍ണ്ണ ആത്മവിശ്വാസത്തോടെ ആഭരണങ്ങള്‍ തിരഞ്ഞെടുക്കാനും സാധിക്കും. കൂടാതെ, എക്‌സിബിഷന്‍ കാലയളവില്‍ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 20% വരെ ഡിസ്‌കൗണ്ടും, പഴയ സ്വര്‍ണ്ണം/ഡയമണ്ട് എക്‌സ്‌ചേഞ്ചുകളില്‍ 0% ഡിഡക്ഷനും (കിഴിവുകളൊന്നും ഇല്ലാതെ) ഉപഭോക്താക്കള്‍ക്ക് ലഭിക്കും. തനിഷ്‌കിന്റെ സിഗ്‌നേച്ചര്‍ നാച്ചുറല്‍ ഡയമണ്ടുകളില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതൊരു സുവര്‍ണ്ണാവസരമാണ്.
കേരളം തനിഷ്‌കിനെ സംബന്ധിച്ച് എപ്പോഴും ഏറ്റവും പ്രധാനപ്പെട്ട വിപണികളിലൊന്നാണെന്നും, ഈ സവിശേഷമായ എക്‌സിബിഷന്‍ കൊച്ചിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും തനിഷ്‌ക് സര്‍ക്കിള്‍ ബിസിനസ് മാനേജര്‍ ദിനേഷ് കുമാര്‍ പറഞ്ഞു. അത്യാധുനിക സോളിറ്റയര്‍, നാച്ചുറല്‍ ഡയമണ്ട് കളക്ഷനുകളിലൂടെ ഉപഭോക്താക്കള്‍ക്ക് മികച്ചൊരു ആഭരണ അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും, ഡയമണ്ട് എക്‌സ്‌പെര്‍ട്ടൈസ് സെന്ററിലൂടെ സുതാര്യവും വിശ്വസനീയവുമായ ഷോപ്പിങ് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ ആറ് സ്റ്റോറുകളുള്ള തനിഷ്‌ക്, ആഗോള നിലവാരത്തിലുള്ള ജ്വല്ലറി അനുഭവം മലയാളി ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തിച്ചുകൊണ്ട് തങ്ങളുടെ സാന്നിധ്യം കൂടുതല്‍ ശക്തമാക്കുകയാണ്. വജ്രാഭരണ രംഗത്തെ പുതുമ, കരവിരുത്, സുതാര്യത, വിശ്വസ്തത എന്നിവയോടുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധത അടിവരയിടുന്നതാണ് ഈ എക്‌സിബിഷന്‍. കൊച്ചി മറൈന്‍ ഡ്രൈവിലെ താജ് വിവാന്തയില്‍ നടക്കുന്ന പ്രദര്‍ശനം 2026 ജൂലൈ 5-ന് സമാപിക്കും.