കൊച്ചി. ഈ അടുത്തിറങ്ങിയ നിരവധി ചിത്രങ്ങൾ മലയാള കരയിൽ പരാജയം ഏറ്റുവാങ്ങി. 100 ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഒന്നോ രണ്ടോ ചിത്രങ്ങൾ മാത്രമാണ് ലാഭം കൊയ്യുന്നത്. കോടികൾ മുടക്കിയ ചിത്രങ്ങൾ ഒരു രൂപ പോലും കിട്ടാതെ പൊട്ടി പോകുന്നു.
*നഷ്ടം നിർമ്മാതാവിനു മാത്രം*
സൂപ്പർതാരങ്ങളെ വെച്ച് സിനിമയെടുക്കുന്ന നിർമ്മാതാക്കൾ 60 കോടി വരെ മുടക്കിയാണ് ഒരു ചലച്ചിത്രം പൂർത്തിയാക്കുന്നത്. ഏറ്റവും ചുരുങ്ങിയ സിനിമകൾക്ക് മൂന്നു കോടി രൂപ വരെ പ്രൊഡക്ഷൻ കോസ്റ്റ് ആവുന്നുണ്ട്. ഇതെല്ലാം തന്നെ തീയേറ്ററിൽ എത്തുമ്പോൾ ഒരു ദിവസം പോലും കളിക്കുന്നില്ല എന്നതാണ് സത്യം. അതിനിടയിൽ താരങ്ങൾ വൻ തുക ശമ്പളം വാങ്ങുന്നതും, എല്ലാ ടെക്നീഷ്യന്മാരും നല്ല രീതിയിൽ തന്നെ ശമ്പളം വാങ്ങുന്നതും സിനിമയുടെ കോസ്റ്റ് കൂടാൻ കാരണമാകുന്നുണ്ട്.
ഒരു താരങ്ങളും ഇല്ലാത്ത സിനിമകൾ പോലും നിർമ്മിക്കുന്നതിനായി കോടികളാണ് ചെലവാക്കപ്പെടുന്നത്. കേരളത്തിൽ തീയറ്ററുകളുടെ എണ്ണം വളരെ കുറവാണ് താനും.
ബോക്സ് ഓഫീസിൽ കോടികളുടെ കണക്ക് നിരത്തുമ്പോൾ അത്തരം സിനിമകൾ എല്ലാം തന്നെ നിർമ്മാതാവിനെ നഷ്ടം വരുത്തി വയ്ക്കുന്നതാണ്. കള്ളക്കണക്കുകൾ ഉണ്ടാക്കി സിനിമയുടെ വിജയം ആഘോഷിക്കുന്ന നിർമ്മാതാക്കൾ പോലും യഥാർത്ഥ കണക്ക് വെളിപ്പെടുത്താൻ തയ്യാറാകുന്നില്ല. അതുകൊണ്ടാണ് അടുത്തിറങ്ങിയ ഒരു ചിത്രത്തിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായത്.
കേരള സർക്കാർ സിനിമാ വ്യവസായത്തേ കണ്ടില്ലെന്ന് നടിക്കുന്ന നയമാണ് ഇപ്പോൾ തുടർന്ന് വരുന്നത്. സർക്കാരിന് ഏറ്റവും കൂടുതൽ ലാഭം കൊയ്യുന്ന ഒരു വ്യവസായം കൂടിയാണ് സിനിമ മേഖല. എന്നാൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിർമ്മിക്കുന്ന ചിത്രങ്ങൾക്ക് 5 ലക്ഷം രൂപ സബ്സിഡി എന്നത് 25 വർഷമായി തുടർന്നു പോരുന്നു. ഇത് 25 ലക്ഷമായി കൂട്ടിയാൽ കുറേ സിനിമകളുടെ നിർമ്മാണം ചിത്രാഞ്ജലി സ്റ്റുഡിയോയെ ആശ്രയിച്ച് നടക്കുമെന്ന് മാത്രമല്ല നിർമ്മാതാവിന്റെ നഷ്ടം നികത്താൻ കാരണങ്ങൾ ആവുകയും ചെയ്യും. ഇപ്പോൾ നിരവധി ചെറിയ സിനിമകൾ ഇറങ്ങുന്ന ഒരു കാലഘട്ടമാണ്. ഇവരെ സംരക്ഷിക്കുന്നതിന് ചിത്രാഞ്ജലി പാക്കേജിന്റെ പ്രിവിലേജ് നൽകാൻ കഴിയും.
സെൻസർ ചെയ്യാനുള്ള ബുദ്ധിമുട്ടുകളും, ഡിസ്ട്രിബ്യൂഷൻ മേഖലയിലെ പ്രതിസന്ധികളും സർക്കാർ ഇടപെട്ട് തീർപ്പാക്കേണ്ടതുണ്ട്. എന്നാൽ ഒരു സിനിമാ സംഘടനകൾ പോലും ഇതിലേക്കൊന്നും തിരിഞ്ഞുനോക്കുന്നില്ല എന്നതാണ് വാസ്തവം. കാരണം മറ്റൊന്നുമല്ല സിനിമകൾ പൊട്ടുമ്പോൾ അതിലെ അഭിനേതാക്കൾക്കോ സാങ്കേതിക വിദഗ്ധ ക്കോ യാതൊരു നഷ്ടവും തന്നെ പറ്റുന്നില്ല എന്നതാണ് സംഘടനകൾ ഇതിൽ ഇടപെടാതിരിക്കുന്നതിന്റെ കാരണം.
No Comment.