ചെർപ്പുളശ്ശേരി. നാൾ മരങ്ങളെ പരിചയപ്പെടുത്തുക, സംരക്ഷണം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ തൂത തണൽ പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തിൽ, വീട്ടിക്കാട് രാമൻ പൂജാരിയുടെ മാളിയാട്ട് കുന്നത്ത് ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രാങ്കണത്തിൽ നക്ഷത്ര വനം ഒരുക്കി. ക്ഷേമകാര്യ സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർപേഴ്സൺ കെ. ടി.പ്രമീള. കൂവളത്തൈ നട്ട് പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. തണൽ പരിസ്ഥിതി കൂട്ടായ്മ കൺവീനറും വനമിത്ര അവാർഡ് ജേതാവുമായ എൻ.അച്യുതാനന്ദനെ പരിപാടിയിൽ ആദരിക്കുകയുണ്ടായി പരിപാടിയിൽ അഖില കേരള പൂജാരി സമാജത്തിൻ്റെ പ്രവർത്തകർ പങ്കെടുക്കുകയുണ്ടായി. എം.മനോജ് ,സി. കൃഷ്ണദാസ് ,ടി.എസ്. അഖിൽ ,പി.സുബീഷ് ,ഗോവിന്ദൻ കുട്ടി, വീട്ടിക്കാട് ,എം .പി .സുജിത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
No Comment.