anugrahavision.com

Onboard 1625379060760 Anu

ലോൺ മേളയുമായി ചെർപ്പുളശേരി അർബൻ ബാങ്ക്*

ചെർപ്പുളശ്ശേരി. ഉപഭോക്താക്കൾക്ക് കൈത്താങ്ങുമായി 2024ജൂലൈ 10, 11, തീയ്യതികളിൽ ചെർപ്പുളശ്ശേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ലോൺ മേള നടത്തുമെന്ന്
ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. വായ്പ ആവശ്യമുള്ള വ്യക്തികൾക്ക് ആവശ്യമായ രേഖകളുമായി ക്യാംപിലെത്തി വായ്പ നേടാവുന്നതാണ്. നിലവിൽ ഹൗസിങ് ലോൺ ഉള്ളവർക്ക് വീട് നവീകരണത്തിന് ഗൃഹശോഭ ലോൺ, ഓവർ ഡ്രാഫ്റ്റ് സൗകര്യത്തോടെ പുതിയ ഗോൾഡ് ലോൺ സ്വർണ്ണ വർഷ ലോൺ, വാഹനം വാങ്ങുന്നതിന് വാഹൻജ്യോതി ലോൺ, പുരപ്പുറ സൗരോർജ്ജ പദ്ധതി പ്രകാരം സോളാർ യൂണിറ്റ് സ്ഥാപിക്കുന്നതിന് സോളാർ ശക്തി ലോൺ കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിന് വേണ്ടിയുള്ള വിദ്യാമിത്ര പദ്ധതി തുടങ്ങി നിരവധി പദ്ധതിയുമായാണ് ബാങ്ക് വായ്പ മേള നടത്തുന്നത്. പുതിയ ലോണുകൾ ആകർഷകമായ പലിശനിരക്കിലാണ് നടപ്പാക്കുന്നത്. ബാങ്ക് ചെയർമാൻ എം മോഹനൻ, വൈസ് ചെയർമാൻ എം മനോഹരൻ , സി ഇ ഒ കെ ഹരിദാസ്, ജനറൽ മാനേജർ വി.സി ഉണ്ണികൃഷ്ണൻ, ഡയറക്ടർമാരായ മുരളീധരൻ, ധനേഷ്, ഇന്ദിര എന്നിവർ പങ്കെടുത്തു

Spread the News
0 Comments

No Comment.