anugrahavision.com

പ്രൈമറി സ്കൂളുകളിൽ സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയായി. നിരവധി സ്കൂളുകൾ കുട്ടികൾ ഇല്ലാതെ വലയുന്നു

ചെർപ്പുളശ്ശേരി. പ്രൈമറി സ്കൂളുകളിൽ സ്റ്റാഫ് ഫിക്സേഷൻ പൂർത്തിയാകുമ്പോൾ നിരവധി അധ്യാപകർക്ക് ശമ്പളം ലഭിക്കാത്ത അവസ്ഥയിലാണ്. വൻ തുകകൾ കൊടുത്ത് മാനേജ്മെന്റ് സ്കൂളിൽ സീറ്റ് വാങ്ങിച്ച അധ്യാപകരാണ് ശമ്പളം ലഭിക്കാതെ പെരുവഴിയിൽ ആകാൻ പോകുന്നത്. പ്രദേശത്തെ നിരവധി സ്കൂളുകളാണ് കുട്ടികൾ ഇല്ലാത്തതിന്റെ പേരിൽ അടച്ചുപൂട്ടൽ ഭീഷണി വരെ നേരിടുന്നത്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളുടെ അതിപ്രസരവും ജനസംഖ്യാ നിയന്ത്രണവും സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ കുറവ് വരുത്തുന്നു. നാല് അധ്യാപകരും ഒരു ഭാഷ അധ്യാപകനും ഉൾപ്പെടുന്ന എൽ പി സ്കൂളുകളിൽ ഡിവിഷൻ ലഭിക്കുമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പല മാനേജ്മെന്റ് കളും വൻ തുക കോഴ വാങ്ങിക്കൊണ്ട് നിയമനം നടത്തിയിട്ടുള്ളത്.
എന്നാൽ മാനേജ്മെന്റിനെതിരെ ഒരു പരാതിയും പറയാൻ സാധിക്കില്ല എന്നതാണ്പരമസത്യം. എന്നാൽ പ്ലസ് ടു വരെയുള്ള എയ്ഡ് സ്കൂളുകൾ ആകട്ടെ കുട്ടികളിൽ നിന്നുപോലും പ്ലസ് വൺ സീറ്റുകൾക്ക് കോഴ വാങ്ങുന്നതായി അറിയാൻ കഴിയുന്നു. വിദ്യാഭ്യാസം കച്ചവടവൽക്കരിച്ച ഈ കാലഘട്ടത്തിൽ ഒരു പരാതിയും പറയാതെ വീർപ്പുമുട്ടുകയാണ് രക്ഷിതാക്കൾ.

Spread the News
0 Comments

No Comment.