കോഴിക്കോട്. അന്തരിച്ച കലാകാരന്മാർക്ക് സ്മാരകങ്ങൾ പണിയുമ്പോൾ അത് ജനങ്ങളുടെ നികുതിപ്പണം എടുത്താകരുതെന്നും ഇനി അങ്ങനെ പണിയുകയാണെങ്കിൽ നാട്ടുകാർക്ക് ഉപകാരമുള്ള ആശുപത്രികളോ ലൈബ്രറികളോ പണിയണമെന്നും മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ പറഞ്ഞു. താനൊരു കോൺഗ്രസുകാരൻ ആണെന്നും അത് എവിടെയും പറയാൻ ധൈര്യമുണ്ടെന്നും എന്നാൽ മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ഒരു കലാകാരൻ അടുത്തയിടെ മരിച്ചപ്പോൾ ഒരു കോടി രൂപ സ്മാരകം പണിയാൻ അനുവദിച്ചത് എന്തു മാനദണ്ഡത്തിന്റെ പേരിലാണെന്ന് അറിയുന്നില്ലെന്ന് ആണ് നിസാർ മാമുക്കോയ പറയുന്നത്. അതിനുമുമ്പും എത്രയോ നല്ല കലാകാരന്മാർ കേരളത്തിൽ മരിച്ചു പോയിട്ടുണ്ട് ഇവർക്കെല്ലാം സ്മാരകം പണിയുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും നിസാർ കൂട്ടിച്ചേർത്തു. സിനിമാരംഗത്ത് ചുവടുറപ്പിക്കുന്ന നിസാർ മാമുക്കോയ സോഷ്യൽ മീഡിയയിലും സജീവസാന്നിധ്യമാണ്. തന്റെ അഭിപ്രായങ്ങൾ എവിടെയും തുറന്നുപറയാൻ മടിക്കാത്ത ഒരു കലാകാരൻ കൂടിയാണ് നിസാർ മാമുക്കോയ.