anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

വിദ്യാർത്ഥികൾ സ്വന്തം ഭാവിക്കൊപ്പം കുടുംബത്തിന്റെയും ,സഹജീവികളുടെയുംസുരക്ഷിതത്ത്വത്തിനും പ്രാമുഖ്യം നൽകണം.മന്ത്രി കെ എ തുളസി .

ചെർപ്പുളശ്ശേരി. വിദ്യാർത്ഥികൾ സ്വന്തം ഭാവിക്കൊപ്പം കുടുംബത്തിന്റെയും ,സഹജീവികളുടെയുംസുരക്ഷിതത്ത്വത്തിനും പ്രാമുഖ്യം നൽകണമെന്നും ,രാഷ്ട്ര പുനർ നിർമ്മാണത്തിൽ പങ്കാളികളാവണമെന്നും കേരള പട്ടിക ജാതി – പട്ടിക വർഗ്ഗക്ഷേമ വകുപ്പു മന്ത്രി കെ. എ. തുളസി പറഞ്ഞു.
SSLC, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള വി കെ ശ്രീകണ്ഠൻ എം പി യുടെ എക്സലൻസ് അവാർഡ് ദാന ചടങ്ങ് ചെർപ്പുളശ്ശേരിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

SSLC,+2 പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികൾ എം പി യുടെ എക്സലൻസ് അവാർഡുകൾ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി. പാലക്കാട് എം.പി
VK ശ്രീകണ്ഠൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് മരക്കാർ മാരായമഗംലം, കെ കെ എ അസീസ്, ഷബീർ നീരാണി, കെ.എം ഇസഹാക്ക്  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

Spread the News

Leave a Comment