വാണിയംകുളം ടി.ആർ.കെ. സ്കൂളിൽ പത്താം ക്ലാസ്സിൽ പഠനത്തിൽ മികവു പുലർത്തുന്ന മനിശ്ശീരിയിലെ വിദ്യാർത്ഥികൾക്ക് മനിശ്ശീരി യുവരശ്മി ക്ലബ്ബ് പഠനോപകരണങ്ങൾ നൽകി. ടി.ആർ.കെ. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ യുവരശ്മി ക്ലബ്ബ് അംഗവും റിട്ടേഡ് ഹെഡ്മിസ്ട്രസ്സുമായ വി. ശാന്ത ഉദ്ഘാടനം ചെയ്തു. ക്ലബ് അംഗം വി.രാജഗോപാൽ, സ്ക്കൂൾ ഹെഡ് മാസ്റ്റർ പി. ജഗദീഷ്, ഡെപ്യൂട്ടി എച്ച്.എം. സി. കലാധരൻ, കെ.പ്രമോദ്, എൻ. ഷാജി, കെ.പി.ജയരാജ് തുടങ്ങിയവർ പ്രസംഗിച്ചു. അറുപതോളം വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. പഠന മികവു പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പോടെ പഠന സൗകര്യമൊരുക്കുമെന്ന് ക്ലബ്ബ് ഭാരവാഹികൾ അറിയിച്ചു.
No Comment.