ഒറ്റപ്പാലം. പച്ചയായ മനുഷ്യരുടെ കഥ പറഞ്ഞുകൊണ്ട് മലയാള സിനിമയ്ക്ക് ഒട്ടേറെ സംഭാവനകൾ നൽകിയ എ കെ ലോഹിത ദാസിന്റെ ചരമദിനം നാളെ ആചരിക്കും. ലോഹിതദാസിന്റെ ലക്കിടിയിലുള്ള അമരാവതിയിൽ സിനിമ പ്രേക്ഷകരും, അപൂർവം സിനിമ പ്രവർത്തകരും ഒത്തുചേരും. 2009 ജൂൺ 28ന് ആയിരുന്നു ലോഹിതദാസ് ഹൃദയസ്തംഭനം മൂലം മരിച്ചത്.
നാടകരംഗത്ത് നിന്നും തനിയാവർത്തനം എന്ന തിരക്കഥ എഴുതി കൊണ്ടായിരുന്നു മലയാള സിനിമയിലേക്ക് എ കെ ലോഹിതദാസ് എന്ന ചെറുപ്പക്കാരന്റെ വരവ്. പിന്നീട് അങ്ങോട്ട് മലയാള സിനിമയിൽ മാറ്റത്തിന്റെ തേരോട്ടം ആയിരുന്നു നടന്നത്. കിരീടം,ചെങ്കോൽ, വാത്സല്യം തുടങ്ങി അനേകം കഥകൾ ലോഹിതദാസിന്റെ പേനത്തുമ്പിൽ നിന്നും മലയാള സിനിമയിലേക്ക് ആവാഹിച്ചു. ദേശീയ സംസ്ഥാന അവാർഡുകൾ അടക്കം എ കെ ലോഹിതദാസ് എന്ന സിനിമ പ്രവർത്തകന്റെ കൈപ്പിടിയിലേക്ക് എത്തിച്ചേർന്നു.
ചാലക്കുടിക്കാരൻ ആയ ലോഹിത ദാസ് വള്ളുവനാടിനെ ഇഷ്ടപ്പെട്ടത് കൊണ്ടാവാം ഒറ്റപ്പാലം ലക്കിടിയിൽ താമസമാക്കി.
ഇപ്പോൾ ഭാര്യ സിന്ധുവും രണ്ടു മക്കളുമാണ് അമരാവതിയിൽ താമസിക്കുന്നത്.
No Comment.