anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ഓപ്പറേഷൻ തൂഫാൻ… ചെർപ്പുളശ്ശേരിയിൽ പോലീസിന്റെ മിന്നൽ പരിശോധന

ചെർപ്പുളശ്ശേരി. ഓപ്പറേഷൻ തൂഫാന്റെ  ഭാഗമായി ചെർപ്പുളശ്ശേരി പോലീസിന്റെ നേതൃത്വത്തിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ഇന്ന് ശനിയാഴ്ചയും നാളെ അവധി ദിവസവും ആയതിനാൽ ഇത്തരം ആളുകൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട് എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പഴയ ബസ്റ്റാൻഡ് പരിസരത്തും പോലീസ് പരിശോധന നടത്തി. ഏതു സമയത്തും എവിടെയും പോലീസിനെ മിന്നൽ പരിശോധന പ്രതീക്ഷിക്കാം എന്നും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നും ആളുകൾ പിന്തിരിയണമെന്നും ചെർപ്പുളശ്ശേരി എസ് എച്ച് ഒ പറഞ്ഞു. നിരോധിത പുകയില ഉൽപ്പന്നങ്ങൾ പല കടകളിലും വിൽക്കുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. മറ്റു ജില്ലയുമായി അതിർത്തി പങ്കിടുന്ന ചെർപ്പുളശ്ശേരി പ്രദേശത്ത് മയക്കുമരുന്ന് വ്യാപനം തടയുമെന്നും ഇത്തരത്തിൽ ആര് വിൽപ്പന നടത്തിയാലും അവരെയെല്ലാം പിടികൂടുമെന്നും പോലീസ് അറിയിച്ചു.

Spread the News

Leave a Comment