ചെർപ്പുളശ്ശേരി. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെ ഫോണിലൂടെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ നാളെ രാവിലെ 10 മണിക്ക് ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ എൻ സുകുമാരനോട് സ്റ്റേഷൻ ഹൗസ് ഓഫീസർ ആവശ്യപ്പെട്ടതായി സൂചന. കഴിഞ്ഞ രണ്ടു പ്രാവശ്യവും എൻ സുകുമാരൻ ഈ കേസിനോട് അനുബന്ധിച്ച് പോലീസ് സ്റ്റേഷനിൽ ഹാജരായെങ്കിലും , എതിർകക്ഷി ഹാജരാകാത്തതിനാൽ കേസ് മാറ്റിവെക്കുകയായിരുന്നു. ചെർപ്പുളശ്ശേരി നഗരസഭയുടെ ബസ്റ്റാൻഡ് പുത്തനാല്‍ക്കൽ ഭഗവതി ക്ഷേത്രം പരിസരത്തേക്ക് മാറ്റിയത് ഹമീദിന്റെ ഒത്താശയോട്കൂടെ ആണെന്നും അതിനായി ഹമീദ് പണം പറ്റി എന്നുമാണ് ഇടതുപക്ഷ നേതാവും വ്യാപാരി വ്യവസായി സമിതി പ്രസിഡന്റുമായ എൻ സുകുമാരൻ വാട്സപ്പ് മെസ്സേജിലൂടെ മറ്റൊരാളെ അറിയിച്ച് ഏകോപന സമിതി നേതാവിനെ അപകീർത്തിപ്പെടുത്തിയത് എന്നാണ് പരാതിയിൽ പറയുന്നത്. ഇതിന്റെ ഡിജിറ്റൽ തെളിവുകൾ അടക്കം ഹമീദ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കിയതായി അറിയുന്നു അത്യന്തം ഗൗരവകരമായ ഈ കേസിൽ തനിക്ക് നീതി ലഭിക്കണമെന്നാണ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ടും പാലക്കാട് ജില്ലാ സെക്രട്ടറിയുമായ കെ എ ഹമീദ് ആവശ്യപ്പെടുന്നത്. ഏതായാലും നിയമപരമായി താൻ മുന്നിലേക്ക് പോകുമെന്ന് കെ എ ഹമീദ് പറയുന്നു.. നിലവിൽ വ്യാപാരി വ്യവസായി സമിതി യൂണിറ്റ് പ്രസിഡണ്ട് ആണ് എൻ സുകുമാരൻ( മിൽമ സുകു ).