anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രി കെ. മുരളീധരന് അതൃപ്തി

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനത്തിൽ മന്ത്രി കെ. മുരളീധരന് അതൃപ്തി.ബോർഡിന് കീഴിൽ വരുന്ന വള്ളിയംകാവ് ദേവസ്വം അഡ്മിനിസ്‌ട്രേറ്ററായി ശ്യാം പ്രകാശിനെ നിയമിച്ചതിലാണ് മന്ത്രി അതൃപ്തി പരസ്യമാക്കിയത്. ‘ശബരിമല സ്വർണക്കൊള്ളയിൽ എസ്‌.ഐ.ടി ചോദ്യം ചെയ്ത വ്യക്തിയെ ഉന്നതപദവിയിൽ നിയമിച്ചത് പുനപ്പപരിശോധിക്കണമെന്ന് മന്ത്രി കെ.മുരളീധരൻ ബോർഡ് പ്രസിഡന്റ് കെ.ജയകുമാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ദേവസ്വം ബോർഡിന് മന്ത്രി കത്തയക്കുകയും ചെയ്തു.

Spread the News

Leave a Comment