anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു

കൊച്ചി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അമൃത ആശുപത്രിയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ദിനാചരണവും രക്തദാതാക്കൾക്കുള്ള അനുമോദന ചടങ്ങും സംഘടിപ്പിച്ചു. അമൃതേശ്വരി ഹാളിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്. ഉദ്ഘാടനം നിർവഹിച്ചു. ഈ വർഷത്തെ ലോക രക്തദാന ദിന സന്ദേശവും പ്രകാശനം ചെയ്തു.Screenshot 20260614 101507 (1)

അമൃത ആശുപത്രി ചീഫ് മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അധ്യക്ഷത വഹിച്ചു. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ. വീണ ഷെണായ് സ്വാഗതം ആശംസിച്ചു.

സമൂഹത്തിന് വിലമതിക്കാനാകാത്ത സേവനം നൽകുന്ന സ്ഥിരം രക്തദാതാക്കളെയും സന്നദ്ധ രക്തദാന സംഘടനകളെയും ചടങ്ങിൽ ആദരിച്ചു. രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രോഗികളുടെ ജീവൻ രക്ഷിക്കുന്നതിൽ രക്തദാതാക്കളുടെ പങ്കിനെക്കുറിച്ചും ചടങ്ങിൽ സംസാരിച്ചവർ എടുത്തുപറഞ്ഞു.

അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. ബീന കെ.വി., മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. അജോയ് മേനോൻ, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡീൻ പ്രൊഫ. യു. കൃഷ്ണകുമാർ എന്നിവർ അനുമോദന പ്രസംഗം നടത്തി. സ്ഥിരം രക്തദാതാക്കളും സന്നദ്ധ രക്തദാന സംഘടനാ പ്രതിനിധികളും തങ്ങളുടെ അനുഭവങ്ങൾ പങ്കുവച്ചു.

തുടർന്ന് ഡോ. ലിൻഡ ജോൺ രക്തദാന ബോധവത്കരണ ക്ലാസ് നയിച്ചു. സാംസ്കാരിക പരിപാടികൾക്കും ചടങ്ങിൽ വേദിയായി. ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം സീനിയർ റെസിഡന്റ് ഡോ. അർച്ചന നന്ദി രേഖപ്പെടുത്തി. “ഒരു തുള്ളി മാനവികത – രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” എന്ന സന്ദേശമാണ് പരിപാടിയിലൂടെ ഉയർത്തിക്കാട്ടിയത്.

Spread the News

Leave a Comment