ചെർപ്പുളശ്ശേരി. നഗരസഭയുടെ വികലമായ ട്രാഫിക് പരിഷ്കരണത്തിൽ പ്രതിഷേധം അറിയിച്ചുകൊണ്ട് ചെർപ്പുളശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തുന്ന പ്രതിഷേധ ധർണ്ണ നാളെ വൈകിട്ട് 4 30ന് ചെർപ്പുളശ്ശേരി ടൗണിൽ നടത്തുമെന്ന് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ഇപ്പോൾ നിലവിൽ വന്നിട്ടുള്ള ട്രാഫിക് പരിഷ്കരണം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതാണെന്നും, ഇത് ടൗണിലെ വ്യാപാരികൾക്കും മറ്റും നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ടെന്നും കാണിച്ചാണ് പ്രതിഷേധം നടത്തുന്നത്.