anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

സമസ്ത നൂറാം വാർഷികം കുളപ്പട യൂണിറ്റ് സെൻ്റിനറി സഭ സംഘടിപ്പിച്ചു.

ചെർപ്പുളശ്ശേരി : ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നൂറ് പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ കുളപ്പട യൂണിറ്റ് സെൻറിനറി സഭ സംഘടിപ്പിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് നടക്കേണ്ട വ്യത്യസ്‌തമായ കർമപദ്ധതികളുടെ വിശദീകരണം മാരായമംഗലം മുഹമ്മദലി മുസ്‌ലിയാരുടെ നേതൃത്വത്തിൽ നടന്നു.
കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി കുഞ്ഞിമുഹമ്മദ് അൻവരി സഭ ഉത്‌ഘാടനം നിർവഹിച്ചു. പ്രസിഡൻ്റ് കുഞ്ഞലവി ഹാജി സഭക്ക് അദ്ധ്യക്ഷത വഹിച്ചു. എസ് എസ് എഫ് സെക്രട്ടറി അജ്മൽ ഹാഷിമി സഭക്ക് ആശംസ അറിയിച്ചു. മുസ്തഫ .k, ഉവൈസ്. P എന്നിവർ സംബന്ധിച്ചു. എസ് വൈ എസ് പ്രസിഡൻ്റ് ഷമീർ സഖാഫി സ്വാഗതവും സെക്രട്ടറി ജുനൈദ് അൽഹസനി നന്ദിയും പറഞ്ഞു.

Spread the News

Leave a Comment