1970കളിൽ അടിയന്തിരാവസ്ഥയിൽ ഇന്ത്യയിലെ സാധാരണക്കാർക്കുനേരെ അഴിച്ചുവിട്ട ഭരണകൂട ഭീകരതയുടെ നീറുന്ന കനലുകളിൽ നിന്നും ഊതിപ്പെരുക്കിയെടുത്ത് ഫറൂഖ് അബ്ദുൾ റഹിമാൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന *ഒഴിയാതെ* ജൂൺ ഇരുപത്തിയഞ്ചിന് പ്രദർശനത്തിനെത്തുന്നു.
ഇൻസൈറ്റ് ദ് ക്രീയേറ്റീവ് ഗ്രൂപ്പിന്റെ ബാനറിൽമേതിൽ കോമളൻകുട്ടി നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം സോണി സുകുമാരൻ നിർവഹിക്കുന്നു.
മേതിൽ സതീശൻ എഴുതിയ വരികൾക്ക് ബിജിബാൽ സംഗീതം പകരുന്നു.എഡിറ്റർ-പ്രേംസായ്,കല-പ്രമോദ് പള്ളിയിൽ, കോസ്റ്റ്യൂംസ്-ലത മോഹൻ, സൗണ്ട് ഡിസൈൻ ആന്റ് മിക്സ്-ഗണേഷ് മാരാർ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ബിൻസ് ജോസഫ്, പ്രൊഡക്ഷൻ കൺട്രോളർ-രാധാകൃഷ്ണൻ ചേലേരി, വിതരണം-സനോജ് സലാഹൂദ്ദീൻ,സൻഹ സ്റ്റുഡിയോ,പി ആർ ഒ- എ എസ് ദിനേശ്.