anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരിയിലെ പുതിയ ബസ്റ്റാൻഡ്… വ്യാപാരി സംഘടന നേതാക്കൾ തമ്മിൽ തുറന്ന പോര്

ചെർപ്പുളശ്ശേരി. പുതിയ ബസ്റ്റാൻഡ് തുറന്നതോടെ പഴയ ബസ്റ്റാൻഡ് പരിസരത്ത് കച്ചവടം കുറഞ്ഞതായി പൊതുവേ പരാതി ഉയർന്നിരുന്നു. എന്നാൽ ഒരു വ്യാപാരി സംഘടന നേതാവിനെ നഗരസഭ സ്വാധീനിച്ചാണ് പുതിയ ബസ്റ്റാൻഡ് തുറന്നതെന്നും ഇതിൽ അഴിമതി നടന്നെന്നും മറ്റൊരു വ്യാപാരി സംഘടനയുടെ നേതാവ് ആരോപണം ഉന്നയിച്ചതായി പരാതിയുണ്ട്. രണ്ട് സംഘടന നേതാക്കളും പ്രബലരും ജില്ലാതല നേതാക്കളും ആയതിനാൽ പ്രശ്നം  ഗൗരവമുള്ളതാണെന്ന് പറയപ്പെടുന്നു.

നഗരസഭാ ഭരണപക്ഷക്കാരനായ വ്യാപാരി നേതാവിനെ മറികടന്ന് താൻ എങ്ങനെയാണ് നഗരസഭാ ഭരണകക്ഷിയുമായി ബന്ധം ഉണ്ടാക്കുന്നതെന്നും ഇത്തരം പ്രസ്താവനകൾ ഒരു വ്യാപാരി നേതാവിന് ചേർന്നതല്ല എന്നും വ്യാപാരികളുടെ മുതിർന്ന നേതാവ്  ആരോപിച്ചു. തനിക്കെതിരെ വന്ന ആരോപണത്തിന് നിയമനടപടിക്ക് ഒരുങ്ങുകയാണ് ഈ നേതാവ്. ചെർപ്പുളശ്ശേരി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയതായി അറിയുന്നു.

 

Spread the News

Leave a Comment