ചെർപ്പുളശ്ശേരി. കരുമാനാംകുറുശ്ശിയിലെ സർവ്വശ്രീ എന്ന് ഏഴ് വയസ്സുകാരിക്ക് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്കായി 50 ലക്ഷം രൂപ സമാഹരിക്കാനായി ഒരു നാട് മുഴുവൻ കൈകോർത്തപ്പോൾ ചെർപ്പുളശ്ശേരി പുത്തനാക്കൽ ഭഗവതി ക്ഷേത്രത്തിലെ ഭാരവാഹികളും,മറ്റു ഭക്തജനങ്ങളും ഒന്നായി ചേർന്നു കൊണ്ട് 1 80 200 രൂപ സമാഹരിച്ചു കൈമാറി. ഉത്സവങ്ങൾക്കൊക്കെ ലക്ഷങ്ങൾ പൊടിക്കുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പൊതുവേ പല ക്ഷേത്രങ്ങളും വിമുഖത കാണിക്കാറാണ് പതിവ്. എന്നാൽ പുത്തനാക്കൽ ഭഗവതി ക്ഷേത്രം ഇത്തരം കാര്യങ്ങൾ ഏറ്റെടുത്തുകൊണ്ട് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ സർവ്വശിയുടെ ചികിത്സയ്ക്കായി ഉദ്ദേശിച്ച തുക പിരിഞ്ഞു കിട്ടുമെന്ന് ഉറപ്പായിക്കഴിഞ്ഞു. ജാതിമത വ്യത്യാസമില്ലാതെ ക്ഷേത്ര കമ്മറ്റികളും, പള്ളിക്കമ്മിറ്റികളും ആവുന്നത്ര തുക സമാഹരിച്ച് കമ്മിറ്റിയെ ഏൽപ്പിച്ചിട്ടുണ്ട്. ഇരുപത്തിമൂന്നാം തീയതി നടക്കുന്ന കാരുണ്യ വിപ്ലവം കഴിയുന്നതോടെ കുഞ്ഞിന് ആവശ്യമായ തുക കണ്ടെത്തുമെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു. പുത്തനാൽക്കല് ഭഗവതി ക്ഷേത്രത്തിൽ വച്ച് നടന്ന തുക കൈമാറ്റ ചടങ്ങിൽ ക്ഷേത്രം തന്ത്രി അണ്ടലാടി വിഷ്ണു നമ്പൂതിരിപ്പാട്, ട്രസ്റ്റ് ബോർഡ് ചെയർമാൻ കെ ബി രാജേന്ദ്രൻ, പി ശ്രീകുമാർ, എം ആർ രാജേഷ് തുടങ്ങി നിരവധി പേർ പങ്കെടുത്തു
No Comment.