വാളയാർ.ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പരിശോധന ശക്തമാക്കിയതിനെ തുടർന്ന് വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ 4.044 kg കഞ്ചാവ് പിടികൂടി.. വാഹനപരിശോധനയ്ക്കിടെ സേലം -ഗുരുവായൂർ സർവീസ് നടത്തുന്ന തമിഴ്നാട് ബസിൽ നിന്നും തമിഴ്നാട് തിരുവാരൂർ സ്വദേശിയായ വിഘ്‌നേഷ് (30)എന്നയാളിൽ നിന്നുമാണ് 4.044 kg കഞ്ചാവ് പിടികൂടിയത് . ആന്ധ്രയിൽ നിന്നും കേരളത്തിലെ ചെറുകിട കഞ്ചാവ് വില്പന സംഘങ്ങൾക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന കണ്ണികളിൽ പ്രധാനിയാണ് വിഘ്നേഷ്. എക്സൈസ് ഇൻസ്‌പെക്ടർ ഹാപ്പി മോന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ മനോജ്. എ, മൻസൂർ അലി, പ്രിവന്റ്റീവ് ഓഫീസർ ഗ്രേഡ് സാദത്ത്.എ സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് റിയാസ് എന്നിവർ ചേർന്നാണ് കേസ് കണ്ടെത്തിയത്.