ചെർപ്പുളശ്ശേരി: സമസ്ത 100 പ്രകാശ വർഷങ്ങൾ എന്ന പ്രമേയത്തിൽ മലപ്പുറം വാദിഹറമൈനിൽ നടക്കുന്ന സെന്റനറി സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന ചെർപ്പുളശ്ശേരി സോൺ പ്രമേയ സമ്മേളനം പേങ്ങാട്ടിരി സെന്ററിൽ പ്രൗഢമായി.
കേരള മുസ്ലിം ജമാഅത്ത് സോൺ പ്രസിഡന്റ് കരീം സഖാഫി അധ്യക്ഷത വഹിച്ചു. മൊയ്തുട്ടി ഫൈസി കുറ്റിക്കാട് പ്രാർഥന നിർവഹിച്ചു. എസ് എം എ സംസ്ഥാന പ്രസിഡന്റ് എംപി അബ്ദുറഹ്മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംഘടനയായ സംസ്കൃതിയുമായി സഹകരിച്ച് സമ്മേളന നഗരിയിൽ നൂറു വൃക്ഷതൈകൾ വിതരണം ചെയ്തു. പരിസ്ഥിതി സംഘടനയായ സംസ്കൃതിയുടെ സ്ഥാപകനും സംസ്ഥാന സർക്കാർ വന മിത്ര അവാർഡ് ജേതാവുമായ രാജേഷ് അടക്കാപുത്തൂർ വൃക്ഷതൈകൾ വിതരണം ചെയ്തു.
സിദ്ധീഖ് സഖാഫി അരിയൂർ, ജാബിർ കോഴിക്കോട് പ്രമേയ പ്രഭാഷണം നടത്തി. ഉമർ ഫൈസി മാരായമംഗലം, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി സൈതലവി പൂതക്കാട്,ജമാലുദ്ദീൻ ഫൈസി, നാസർ ബാഖവി, സികെഎം ദാരിമി മാരായമംഗലം, സൈതലവി മോളൂർ, റഷീദ് സഖാഫി പട്ടിശേരി, ബാപ്പു മുസ്ലിയാർ ചളവറ, മുഹമ്മദലി മുസ്‌ലിയാർ, മുഹമ്മദലി സഖാഫി മഠത്തിപ്പറമ്പ്, ശരീഫ് ചെർപ്പുളശ്ശേരി, റഫീഖ് ശമീർ പേങ്ങാട്ടിരി, അശ്റഫ് ചെർപ്പുളശ്ശേരി, സാലിഹ് മോളൂർ, നജീബ് അഹ്സനി പ്രസംഗിച്ചു. റഫീഖ് സഖാഫി സ്വാഗതവും റശീദ് സഅദി നന്ദിയും പറഞ്ഞു.