anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ചെർപ്പുളശ്ശേരിയിലെ സഹകരണ സ്ഥാപനങ്ങളിൽ വൻ ക്രമക്കേടുകൾ എന്ന് പി കെ ശശി

ചെർപ്പുളശ്ശേരി. ചെർപ്പുളശ്ശേരിയിലെ സിപിഐഎം ഭരണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ വൻ ക്രമക്കേടുകൾ നടക്കുന്നു എന്ന് പി കെ ശശി ആരോപിച്ചു. സഹകരണ ബാങ്കിലും സഹകരണ ആശുപത്രിയിലും ഇത്തരത്തിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുള്ളതായി പി കെ ശശി  മാധ്യമപ്രവർത്തകരോട് പറഞ്ഞു. സഹകരണ ആശുപത്രിയിൽ നിന്നും ഒരു ജീവനക്കാരൻ പുറത്തു പോയത് എങ്ങനെയാണെന്ന് അന്വേഷിക്കണം എന്നും അപ്പോൾ യഥാർത്ഥ വസ്തുതകൾ പുറത്തു വരുമെന്നും പി കെ ശശി കൂട്ടിച്ചേർത്തു. സിപിഐഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന പി കെ ശശി തിരഞ്ഞെടുപ്പിനു  തൊട്ടുമുമ്പ് ഡെമോക്രാറ്റ് മാർക്സിസ്റ്റ് ഫെഡറേഷൻ എന്ന സംഘടനയുമായി പുറത്തുപോവുകയും, ഒറ്റപ്പാലം നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. കേരളത്തിലാകമാനം എൽഡിഎഫിന്റെ പരാജയം മുൻകൂട്ടി പ്രവചിച്ച നേതാവാണ് പി.കെ ശശി. ഡെമോക്രാറ്റിക് മാർക്സിസ്റ്റ് ഫെഡറേഷൻ ഷോർണൂർ നിയോജക മണ്ഡലം കൺവെൻഷനിൽ പങ്കെടുത്തശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പി കെ ശശി.

Spread the News

Leave a Comment