anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

തൂത വീട്ടിക്കാട് റോഡുകൾ തകരുന്നത് ക്രഷർ യൂണിറ്റിലേക്ക് പോകുന്ന വാഹനങ്ങൾ മൂലം എന്ന് പരാതി

ചെർപ്പുളശ്ശേരി. തൂത വീട്ടിക്കാട് റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതാകുന്നത് ക്രഷർ യൂണിറ്റിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ മൂലം ആണെന്ന് പ്രദേശത്തേ കൗൺസിലർമാർ നഗരസഭയിൽ ആക്ഷേപം ഉന്നയിച്ചു. ക്രഷർ യൂണിറ്റിലേക്ക് പോകുന്ന വലിയ ലോറികൾ ലോഡുകൾ കയറ്റി പോകുമ്പോൾ റോഡിന് താങ്ങാൻ ആവുന്നതിലും അപ്പുറം ദുരിതങ്ങൾ സൃഷ്ടിക്കുന്നു എന്നത് പ്രദേശത്തെ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ഈ ക്രഷർ യൂണിറ്റിന്റെ ഉടമകളുടെ ധാർഷ്ട്യം  നിറഞ്ഞ നടപടികൾ ജനങ്ങൾക്കുണ്ടാക്കുന്ന പ്രയാസങ്ങൾ ചില്ലറ അല്ലെന്നും യൂത്ത് കോൺഗ്രസ് നേതാവും കൗൺസിലറുമായ സുബിഷും ബിജെപി കൗൺസിലർ പി ജയനും കൗൺസിലിൽ ആക്ഷേപം ഉന്നയിച്ചു. എന്നാൽ ക്രഷർ യൂണിറ്റിന് നോട്ടീസ് നൽകിയിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. എന്ത് നോട്ടീസ് കിട്ടിയാലും യാതൊരു സങ്കോചവുമില്ലാതെ വലിയ വാഹനങ്ങൾ നിരത്തിലിറക്കി ജനങ്ങളെ ദ്രോഹിക്കുന്ന നടപടിയാണ് ക്രഷർ യൂണിറ്റിന് ഉള്ളതെന്നാണ് പൊതുവേയുള്ള ജനങ്ങളുടെ ആക്ഷേപം. ഉന്നത വ്യക്തികളാണ് ഇത്തരം ക്രഷറുകൾ പ്രവർത്തിപ്പിക്കുന്നത് എന്ന് പൊതുവേ സംസാരമുണ്ട്. ഏതായാലും പ്രശ്നത്തിന് ഉടൻ പരിഹാരം കാണണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

Spread the News

Leave a Comment