anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

കോട്പാ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് : 94,400 രൂപ പിഴ ഈടാക്കി *

പാലക്കാട്‌.  ജില്ലയിൽ കോട്പാ (COTPA 2003-The Cigarettes and Other Tobacco Products Act) എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിലൂടെ 94,400 രൂപ പിഴ ഈടാക്കി. ഇന്നലെ (മെയ് 21)വൈകീട്ട് അഞ്ച് വരെ നടന്ന പരിശോധനയെ തുടർന്നാണ് പിഴ ഈടാക്കിയത്. ജില്ലയിലാകെ 73 ടീമുകളുടെ നേതൃത്വത്തിൽ 1036 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. പബ്ലിക് ഹെൽത്ത് ഓഫീസർമാരുടെ നേതൃത്വത്തിൽ എക്സൈസ്, പൊലീസ്, നഗരസഭാ ഹെൽത്ത് വിങ്ങും സംയുക്തമായാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കാൻ നിർദേശങ്ങളും മുന്നറിയിപ്പുകളും നൽകിയതായി അധികൃതർ അറിയിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡ്രൈവ് രാത്രി വൈകിയും തുടരുമെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. കോട്പാ 2003 നിയമവും പൊതുജനാരോഗ്യ നിയമവും പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തുന്നത്.

 

Spread the News

Leave a Comment