anugrahavision.com

എറണാകുളം മെഡിക്കൽ കോളേജിൽ വെയിൽസ് മെഡിക്കൽ സംഘം സന്ദർശനം നടത്തി

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ വെയിൽസ് എൻ. എച്ച്. എ(നാഷണൽ ഹെൽത്ത് അതോറിറ്റി) യിൽ നിന്നുള്ള ഡോക്ടർമാരുടെയും നഴ്സിംഗ് ഓഫീസർമാരുടെയും സംഘം നോർക്കയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജ് സന്ദർശനം നടത്തി.

മെഡിക്കൽ കോളേജ് ചികിത്സാ സംവിധാനങ്ങളെ നേരിൽകണ്ടു വിലയിരുത്തുന്നതിനായിട്ടാണ് ഈ സന്ദർശനം.കൂടാതെ മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹൻ നഴ്സിംഗ് ഓഫീസർമാർ, നഴ്സിംഗ് കോളേജ് വിദ്യാർത്ഥികൾ എന്നിവരുമായി നേരിട്ട് ചർച്ചകൾനടത്തി.

കാർഡിഫ് വെയിൽസ് ക്ലിനിക്കൽ ഡയറക്ടർ എൻ. എച്ച്. എസ് (നാഷണൽ ഹെൽത്ത് സർവീസസ് )ഡോ. ബിജു മുഹമ്മദ്‌, എൻ. ഡബ്ലിയു. എസ്. എസ്. പി ഡിജിറ്റൽ വർക്ക്‌ഫോഴ്സ് പ്രോഡക്റ്റിവിറ്റി പ്രോഗ്രാം മാനേജർ അന്നാ ഡേവിസ്, എൻ. ഡബ്ലിയു. എസ്. എസ്. പി മെഡിക്കൽ ഡയറക്ടർ ഡോ. രുത് ആൽക്കലാഡോ, എൻ. എച്ച്. എസ് വെയിൽസ് കേരള ഗവൺമെന്റ്
നഴ്സിംഗ് വർക്ക്ഫോഴ്‌സ് അഡ്വൈസറി മെമ്പർ, അഡ്വാൻസ്ഡ് നഴ്സിംഗ് പ്രാക്ടീഷണർ കാർഡിഫ് &വെയിൽസ് എൻ. എച്ച്. എസ്. എൽ. എച്ച്. ബി. സിജി സലിംകുട്ടി എന്നിവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്.

Spread the News
0 Comments

No Comment.