തൃശ്ശൂരിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവും.
അതേസമയം, സുരേഷ് ഗോപിക്ക് കാബിനറ്റ് മന്ത്രിസ്ഥാനം നല്‍കുമോയെന്നതില്‍ വ്യക്തതയില്ല. ഇതുസംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ട്. കെ.സുരേന്ദ്രനെ രാജ്യസഭയിലേക്ക് എത്തിക്കാനും ബി.ജെ.പിക്ക് പദ്ധതിയുണ്ട്.
ഒഴിവ് വരുന്ന രാജ്യസഭ സീറ്റില്‍ സുരേന്ദ്രനെ മത്സരിപ്പിച്ച് എം.പിയാക്കാനാണ് ബി.ജെ.പിയില്‍ നീക്കം. എം.പിയായാലും കെ.സുരേന്ദ്രൻ ബി.ജെ.പി അധ്യക്ഷസ്ഥാനം ഒഴിയേണ്ട. രണ്ട് പദവിയും ഒന്നിച്ച് കൊണ്ടുപോകാമെന്നാണ് ദേശീയനേതൃത്വം അറിയിച്ചിരിക്കുന്നത്. നേരത്തെ തൃശൂരില്‍ നിന്നും എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
No Comment.