മലമ്പുഴ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി എ സുരേഷിന്റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് ഈസ്റ്റർ ദിവസം ആയതുകൊണ്ട് തന്നെ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ചു കൊണ്ടായിരുന്നു. തുടർന്ന് വിവിധ വിവാഹ ചടങ്ങുകളിലും മറ്റു സ്വകാര്യ ചടങ്ങുകളിലും സ്ഥാനാർത്ഥി പങ്കെടുത്തു. പിന്നീട് കൊടുമ്പ് പഞ്ചായത്തിലെ ഓലശ്ശേരിയിൽ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം സ്ഥാപിച്ച യുഡിഎഫ് ഫ്ലക്സ് ബോർഡുകൾ തകർത്ത സ്ഥലം സ്ഥാനാർത്ഥി സന്ദർശിച്ചു. തുടർന്ന് എലപ്പുള്ളി പഞ്ചായത്തിലും കൊടുമ്പ് പഞ്ചായത്തിലും ഭവനങ്ങളും വ്യാപാരസ്ഥാപനങ്ങളും കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലും സ്ഥാനാർത്ഥി പങ്കെടുത്തു. ഭൂരിഭാഗം ആളുകൾക്കും എ സുരേഷിനോട് പറയുവാൻ ഉണ്ടായിരുന്നത് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെപ്പറ്റിയായിരുന്നു. വിലക്കയറ്റവും മറ്റ് ദുരിതങ്ങളും അവരുടെ ജീവിതം ദുസ്സഹമാക്കിയതിനെപ്പറ്റിയായിരുന്നു അവർ സങ്കടങ്ങളുടെ കെട്ടഴിച്ചത്. പിന്നീട് സ്ഥാനാർഥി കൊടുമ്പ് പഞ്ചായത്തിലെ കുടുംബ സംഗമത്തിലും പങ്കെടുത്തു. തുടർന്ന് പുതുപ്പരിയാരം മണ്ഡലം കേന്ദ്രീകരിച്ചായിരുന്നു വോട്ട് അഭ്യർത്ഥന. കടന്നുപോയ ഇടങ്ങളിലെല്ലാം സ്നേഹനിർഭരമായ സ്വീകരണങ്ങളായിരുന്നു സ്ഥാനാർത്ഥിക്ക് ലഭിച്ചത്.