ഷൊർണ്ണൂർ നിയോജക മണ്ഡലം UDF സ്ഥാനാർത്ഥി പി. ഹരിഗോവിന്ദന്റെ പ്രചരണ പരിപാടിയിൽ മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ മുഖ്യപ്രഭാഷണം നടത്തി.. ചെർപ്പുളശ്ശേരി ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ എ .ഐ.സി.സി. സെക്രട്ടറി ചന്ദൻ യാഥവ്, മുൻമന്ത്രി വി.സി. കബീർ, കെ.പി സി.സി മെമ്പർ സംഗീതാ ,.ഡി സി സി സെക്രട്ടറിമാരായ വി.കെ.ശ്രീകൃഷ്ണൻ, പി.പി. വിനോദ് കുമാർ , ഡിസിസി മെമ്പർ സ്വാമിനാഥൻ,UDF നിയോജകമണ്ഡലം ചെയർമാൻ ടി. ഹരി ശങ്കരൻ , കൺവീനർ അബുദുൾ റഹ്മാൻ , മണ്ഡലം പ്രസിഡൻറ് അക്ബർ അലി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.