anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

ജനമനസ്സുകൾ കീഴടക്കി സുമേഷ് അച്യുതന്റെ വാഹന പര്യടനം സമാപിച്ചു

 ചിറ്റൂർ നിയോജകമണ്ഡലത്തിലെ  യുഡിഎഫ് സ്ഥാനാർത്ഥി പത്ത്ദി വസങ്ങളിലായി നടന്ന ചിറ്റൂർ നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സുമേഷ് അച്യുതന്റെ തെരഞ്ഞെടുപ്പ് വാഹന പര്യടനം സമാപിച്ചു. പത്താംദിനമായ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ കൊഴിഞ്ഞാമ്പാറ മണ്ഡലത്തിലെ പഴനിയാർപാളയം, കുലുക്കപറ, പള്ളിത്തെരുവ്, മണിമുത്തുനഗർ, മൂലക്കട എന്നിവിടങ്ങളിൽ പര്യടനം നടത്തി.    തെരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കഴിഞ്ഞമാസം 27 ന് പെരുവെമ്പ് മണ്ഡലത്തിലെ മന്നത്തു കാവിൽ നിന്നാണ് തെരഞ്ഞെടുപ്പ് വാഹന പര്യടനം ആരംഭിച്ചത്. എല്ലാ സ്ഥലങ്ങളിലും വൻ സ്വീകരണമാണ് വാഹന പര്യടനത്തിന് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ സ്ഥാനാർത്ഥിയെ ഒരു നോക്കു കാണാൻ ഒത്തുകൂടിയിരുന്നു. 

ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് ഞായറാഴ്ച രാവിലെ പാലക്കാട് ബിഷപ് പീറ്റർ ആബിർ അന്റോണി സാമിയെ സന്ദർശിച്ചു. തുടർന്ന് വേലന്താവളം മാർക്കറ്റിൽ വോട്ടർമാരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥിച്ചു. പെരുവെമ്പ് വെട്ടുകാട് മഹാശിവക്ഷേത്രത്തിൽ വേല മഹോത്സവം കൂടാനെത്തിയിരുന്നു. വാഹന പര്യടനത്തിനു ശേഷം കെ.പി.സി.സി വക്താവ് അനിൽ ബോസ് പങ്കെടുത്ത കുടുംബയോഗത്തിലും പങ്കെടുത്തു.

Spread the News

Leave a Comment