anugrahavision.com

WhatsApp Image 2026 03 27 at 9.33.35 PM

അമിത് ഷാ ഇന്ന് കോലഞ്ചേരിയില്‍

  കൊച്ചി.  കുന്നത്തുനാട് നിയോജകമണ്ഡലം ട്വന്റി 20-എന്‍ഡിഎ സ്ഥാനാര്‍ഥി ബാബു ദിവാകരന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് (05.04.26) എത്തും. ഇന്ന് (05.04.26) വൈകുന്നേരം മൂന്നു മണിക്ക് കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ഗ്രൗണ്ടില്‍ നടക്കുന്ന സമ്മേളനത്തില്‍ ആയിരക്കണക്കിന് എന്‍ഡിഎ പ്രവര്‍ത്തകരെയും വോട്ടര്‍മാരെയും അമിത് ഷാ അഭിസംബോധന ചെയ്യും. വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വികസന കാഴ്ചപ്പാടുകളില്‍ കുന്നത്തുനാട്ടില്‍ നിന്നും ഒരു നിയമസഭാ സാമാജികന്‍ ഉണ്ടാവേണ്ടതിന്റെ ആവശ്യകതയും വികസിത കേരളത്തിനായി എന്‍ഡിഎ ലക്ഷ്യമിടുന്ന സ്വപ്ന പദ്ധതികളെ കുറിച്ചും അദ്ദേഹം സംസാരിക്കും.

Spread the News

Leave a Comment